സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് രാജിക്കത്തുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാജിക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി കെ എം മാണിക്ക് മാത്രമാണ് തന്നോട് വിരോധമെന്ന് ജോര്‍ജ് ആരോപിച്ചു. മന്ത്രി പി ജെ ജോസഫ് അടക്കം ആര്‍ക്കും തന്നോട് വിരോധമില്ല. തന്റെയൊപ്പമുള്ള ആരെയും മാണിക്ക് കിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയശേഷമാണ് ജോര്‍ജ് ക്ലിഫ് ഹൗസിലെത്തിയത്. രാജിക്കത്ത് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് ജോര്‍ജ് ക്ലിഫ് ഹൗസിലെത്തിയത്.
Comments