ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാന്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് പി.സി ജോര്‍ജ്. പ്രശ്നങ്ങളെല്ലാം മുഖ്യമന്ത്രിയുമായി വിശദമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ക്ളിഫ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോടാണ് പി.സി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.
രാജിക്കത്ത് കൈമാറിയിട്ടില്ല. യു.ഡി.എഫില്‍ ഉറച്ച് നില്ക്കും. തന്നെ അപമാനിക്കുന്ന രീതിയില്‍ യു.ഡി.എഫിലുള്ളവര്‍ പെരുമാറിയിട്ടില്ല. മറ്റു നേതാക്കളുമായി സംസാരിച്ച് തീരുമാനം അറിയിക്കാമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. നമുക്ക് കാത്തിരുന്ന് കാണാം -പി.സി ജോര്‍ജ് പറഞ്ഞു.
Comments