You are Here : Home / News Plus

സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധം

Text Size  

Story Dated: Friday, March 27, 2015 06:11 hrs UTC

സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ പാസ്പോര്‍ട്ട് കൈവശം വെക്കണം. തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൈവശം മതിയെന്ന ഇളവ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തുകടക്കുന്ന നാവികര്‍ക്കും പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്.

ജൂണ്‍ ഒന്നു മുതല്‍ പുതിയ വ്യവസ്ഥ ബാധകമെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ശ്രീലങ്കന്‍ പ്രസിഡന്‍്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. മത്സ്യബന്ധന തൊഴിലാളികള്‍ മറ്റു രാജ്യങ്ങളില്‍ തടവിലാകുന്ന സാഹചര്യത്തിലാണ് പാസ്പോര്‍ട്ട് കൈവശം വെക്കണമെന്ന് നിര്‍ബന്ധമാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.