You are Here : Home / News Plus

ഗതിനിര്‍ണയ ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

Text Size  

Story Dated: Saturday, March 28, 2015 12:20 hrs UTC

ചെന്നൈ: ഇന്ത്യയുടെ നാലാം ഗതിനിര്‍ണയ ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. പദ്ധതിയിലെ ഏഴ് ഉപഗ്രഹങ്ങളില്‍ നാലാമത്തേതാണ് ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ഡി. ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്നതാണ് ഐ.ആര്‍.എന്‍.എസ്.എസിന്റെ പൂര്‍ണ രൂപം. മൊത്തത്തില്‍ 1420 കോടി രൂപ ചിലവ് വരുന്ന പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. മാര്‍ച്ച് ഒമ്പതിന് നടത്തേണ്ടിയിരുന്ന വിക്ഷേപണം ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.