നടന് കലാഭവന്‍ മണിക്ക് നിര്‍മ്മാതാക്കളുടെ വിലക്ക്. 'ദൈവം സാക്ഷി' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്കിയ ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറിയതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ചിത്രത്തിന്‍െറ നിര്‍മ്മാതാവ് സ്നേഹജിത്ത് നല്കിയ പരാതിയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. നിര്‍മ്മാതാവിന് നഷ്ടപരിഹാരം നല്കിയ ശേഷം കലാഭവന്‍ മണിയെ സിനിമകളില്‍ അഭിനയിപ്പിച്ചാല്‍ മതിയെന്ന് നിര്‍മ്മാതാക്കളുടെ യോഗം തീരുമാനിച്ചു.
ജനുവരി 16ന് ഷൂട്ടിങ്ങിനായി മറ്റ് താരങ്ങളും അണിയറപ്രവര്‍ത്തകരും തൊടുപുഴയില്‍ എത്തിയെങ്കിലും കലാഭവന്‍ മണി എത്തിയില്ല. നാല് ദിവസം കാത്തിരുന്നിട്ടും അദ്ദേഹമത്തെിയില്ല. അമ്മയുടെ പ്രസിഡന്‍്റായ ഇന്നസെന്്റിന് പരാതി നല്കി. അമ്മയുടെ പ്രസിഡന്റിനോട് പരാതി പറഞ്ഞതിനാല്‍ ഇനി ഏതായാലും ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് മണി പറഞ്ഞുവെന്നും നിര്‍മാതാവ് സ്നേഹജിത്ത് പറഞ്ഞു
Comments