You are Here : Home / News Plus

ജോര്‍ജിനെതിരായ നടപടിയെ പിന്തുണച്ച് ജോസഫ് വിഭാഗം

Text Size  

Story Dated: Sunday, March 29, 2015 03:05 hrs UTC

തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരായ നടപടിയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു നീക്കാന്‍ എം.എല്‍.എമാര്‍ കൂട്ടായി തീരുമാനിച്ചതാണെന്ന് മുതിര്‍ന്ന നേതാവ് ടി. യു കുരുവിള എം.എല്‍.എ പറഞ്ഞു. യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നു ജോര്‍ജിനെ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു. പി.ജെ ജോസഫ് അടക്കമുള്ളവര്‍ പങ്കെടുത്ത പാര്‍ലമെന്‍ററി പാര്‍ട്ടി യോഗമാണ് തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ എട്ട് എം.എല്‍.എമാരും ഒറ്റക്കെട്ടാണെന്നും ചാനല്‍ ചര്‍ച്ചയില്‍ കുരുവിള വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.