You are Here : Home / News Plus

കൊച്ചി മുസ് രിസ് ബിനാലെക്ക് ഇന്ന് കൊടിയിറക്കം

Text Size  

Story Dated: Sunday, March 29, 2015 03:23 hrs UTC

 
കൊച്ചി:2014 ഡിസംബര്‍ 12ന് ആരംഭിച്ച കൊച്ചി-മുസ്രിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് ഞായറാഴ്ച കൊടിയിറങ്ങുകയാണ്.
30 രാജ്യങ്ങളില്‍നിന്നുള്ള 94 കലാകാരന്മാരുടെ 100 കലാസൃഷ്ടികളുമായി 108 ദിവസം പൂര്‍ത്തിയാക്കുന്ന കൊച്ചിയുടെ സ്വന്തം ബിനാലെ കാണാന്‍ എത്തിയത് അഞ്ചുലക്ഷത്തിലധികം പേരാണ്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ പ്രദര്‍ശനം അവസാനിക്കുന്നതിന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു, ക്യുറേറ്റര്‍ ജിതീഷ് കല്ലാട്ട് എന്നിവരും സാക്ഷ്യം വഹിക്കും.
യുവകലാകാരന്‍ ബിലാസ് നായരുടെ ആറുമണിക്കൂര്‍ നീളുന്ന പ്രകടനമാണ് സമാപന ദിവസത്തെ പ്രധാന ആകര്‍ഷണം. ‘വിസ് ഇന്‍സിറ്റ’ എന്ന പ്രകടനം രാവിലെ 10ന് ആസ്പിന്‍വാള്‍ ഹൗസില്‍ ആരംഭിക്കും.
കബ്രാള്‍ യാര്‍ഡിലെ തന്‍െറ കലാവിന്യാസത്തിനരികെ ജാപ്പനീസ് ചായസല്‍ക്കാര ചടങ്ങ് നടത്തിയാണ് വത്സന്‍ കൂര്‍മ കൊല്ളേരി ബിനാലെയെ യാത്രയാക്കുന്നത്. മൂന്നുമണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ അവതാരക പ്രശസ്ത കലാകാരി മായ് യൂദാ ആണ്.
ബിനാലെയുടെ രണ്ടാം പതിപ്പിന് കലാലോകവും പൊതുജനങ്ങളും നല്‍കിയ പിന്തുണക്ക് ബോസ് കൃഷ്ണമാചാരി നന്ദി അറിയിച്ചു.
ആദ്യ ബിനാലെയെക്കാള്‍ ഒരു ലക്ഷം കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയതില്‍ പ്രോഗ്രാം ഡയറക്ടര്‍ റിയാസ് കോമുവും സന്തോഷം പ്രകടിപ്പിച്ചു.
അടുത്ത ആഴ്ച മുതല്‍ കലാസൃഷ്ടികള്‍ നീക്കിത്തുടങ്ങും. കലാസൃഷ്ടികള്‍ പൊളിച്ചുമാറ്റാനും കയറ്റിയയക്കാനുമായി രണ്ടുകോടിയിലധികം രൂപ ചെലവാകുമെന്നും റിയാസ് കോമു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.