ലോകകപ്പ് ഫൈനലില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഗ്രാന്റ് എലിയട്ടിന്റെ അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ന്യൂസിലന്‍ഡ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കിവീസ് 34 ഓവറില്‍ മൂന്നു വിക്കറ്റിനു 142 റണ്‍സ് നേടി. സെഞ്ചുറിയിലേക്കു കുതിക്കുന്ന എലിയട്ടിനു (68) കൂട്ടായി റോസ് ടെയ്ലറാണു (37) ക്രീസില്‍. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് കിവികളെ ഞെട്ടിച്ചു. തുടര്‍ന്നു 12-ാം ഓവറില്‍ മാക്സ്വെല്ലിന്റെ പന്തില്‍ ഗപ്റ്റില്‍ പുറത്തായി. 15 റണ്‍സായിരുന്നു ഗപ്റ്റിലിന്റെ സംഭാവന. 13-ാം ഓവറില്‍ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ വില്യംസണും പുറത്തായി.
Comments