You are Here : Home / News Plus

മാണിക്കെതിരേ ആഞ്ഞടിച്ചു വീണ്ടും പി.സി. ജോര്‍ജ്p

Text Size  

Story Dated: Sunday, March 29, 2015 06:24 hrs UTC

കെ.എം. മാണിക്കെതിരേ ആഞ്ഞടിച്ചു വീണ്ടും പി.സി. ജോര്‍ജ്. കേരള കോണ്‍ഗ്രസില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാനാണു മാണി ശ്രമിക്കുന്നത്. തന്നെ മറ്റൊരു ഗ്രൂപ്പാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. മാണി അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും ജോര്‍ജ് പറഞ്ഞു. ജോസഫ് ഗ്രൂപ്പിനെയും ജോര്‍ജ് വിമര്‍ശിച്ചു. തനിക്കെതിരെ നടപടിയെടുത്ത യോഗത്തില്‍ ജോസഫ് ഗ്രൂപ്പ് മൗനം പാലിച്ചതില്‍ ദുരൂഹതയുണ്ട്.
ജോസഫ് ഗ്രൂപ്പിനെ മാണിക്കനുകൂലമാക്കാന്‍ എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടി വന്നിട്ടുണ്ടാകും. മാന്യന്‍മാരായ എംഎല്‍എമാര്‍ ഇന്നലെവരെ മാണിയെക്കുറിച്ചു പറഞ്ഞു നടന്നതെന്തെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഓടിയൊളിക്കുന്നവനല്ല താനെന്നും സ്ഥാനമില്ലാത്ത പി.സി. ജോര്‍ജ് നൂറിരട്ടി ശക്തനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.