You are Here : Home / News Plus

കേജരിവാളിനെ അനുകൂലിക്കുന്ന നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു

Text Size  

Story Dated: Sunday, March 29, 2015 06:26 hrs UTC

ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അനുകൂലിക്കുന്ന നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. കേജരിവാളിന്റെ വസതിയിലായിരുന്നു യോഗം. കേജരിവാളിനെ അനുകൂലിക്കുന്ന എംഎല്‍എമാരും യോഗത്തിലുണ്ടായിരുന്നു. പാര്‍ട്ടി നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ശനിയാഴ്ച പുറത്താക്കിയിരുന്നു. തുടര്‍ന്നും ഇരുനേതാക്കളും കേജരിവാളിനെതിരേ രൂക്ഷവിമര്‍ശനമായിരുന്നു നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.