You are Here : Home / News Plus

എസ്. സുധാകര്‍ റെഡ്ഡി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി

Text Size  

Story Dated: Sunday, March 29, 2015 08:26 hrs UTC

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി എസ്. സുധാകര്‍ റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുത്തു. പുതുച്ചേരിയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണു തീരുമാനം. കേരളത്തില്‍ നിന്നും ബിനോയ് വിശ്വത്തെ ദേശീയ നിര്‍വാഹക സമിതിയിലുള്‍പ്പെടുത്തി. എ.ബി. ബര്‍ദന്‍ ദേശീയ സെക്രട്ടേറിയറ്റില്‍ നിന്നുമൊഴിവായി. അസിസ്റ്റന്റ് സെക്രട്ടറിയായി ഗുരുദാസ് ദാസ് ഗുപ്തയെ തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നു സി.എന്‍. ജയദേവന്‍, പി.വി. ബാലന്‍, കെ. പ്രകാശ് ബാബു എന്നിവരാണു പുതുതായി ദേശീയ കൗണ്‍സിലില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ പ്രാതിനിധ്യം കുറഞ്ഞുപോയെന്നു കാട്ടി കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രതിഷേധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.