You are Here : Home / News Plus

പി.സിയെ പി.ജെയും കൈയൊഴിഞ്ഞു

Text Size  

Story Dated: Sunday, March 29, 2015 08:33 hrs UTC

പി.സി. ജോര്‍ജിനെതിരേ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മന്ത്രിയുമായ പി.ജെ. ജോസഫ് രംഗത്ത്. ജോര്‍ജിനു യാതൊരുവിധ പിന്തുണയുമില്ലെന്ന് ജോസഫ് പറഞ്ഞു. ജോര്‍ജിനെതിരായ നിലപാടില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. എട്ട് എംഎല്‍എമാര്‍ ചേര്‍ന്നാണു ജോര്‍ജിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. തുടര്‍ന്നു താനും കെ.എം. മാണിയും ചേര്‍ന്നു തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചു. സമയബന്ധിതമായി തീരുമാനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും ജോസഫ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.