You are Here : Home / News Plus

കേജരിവാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തു വിട്ടു

Text Size  

Story Dated: Sunday, March 29, 2015 08:35 hrs UTC

ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന എഎപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദ്യശ്യങ്ങള്‍ എഎപി പുറത്തു വിട്ടു. 45 മിനിട്ട് ദൈര്‍ഘ്യമുള്ളതാണു പ്രസംഗം. യോഗം ഏറെ നാടകീയ രംഗങ്ങള്‍ക്കു വേദിയായിരുന്നു. ഈ യോഗത്തിലാണു പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണേയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നു പുറത്താക്കിയത്.
വോട്ടെടുപ്പിലൂടെയായിരുന്നു ഇരുവരേയും പുറത്താക്കിയത്. എന്നാല്‍ കേജരിവാള്‍ വോട്ടിംഗില്‍ പങ്കെടുത്തിരുന്നില്ല. പ്രസംഗം കഴിഞ്ഞ ഉടന്‍തന്നെ വേദി വിട്ട കേജരിവാള്‍ യോഗം തീരാറായപ്പോഴാണു മടങ്ങിയെത്തിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.