You are Here : Home / News Plus

പാര്‍ട്ടി വിലക്കിയ പരിപാടിയില്‍ വി.എസ് പങ്കെടുത്തു

Text Size  

Story Dated: Sunday, March 29, 2015 06:04 hrs UTC

ആലപ്പുഴ: പങ്കെടുക്കരുതെന്ന് ജില്ലാ നേതൃത്വം വിലക്കിയ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടകനായി. വി.എസ്. വിഭാഗക്കാര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് രൂപവത്കരിച്ച ദേശാഭിമാനി സ്വയംസഹായ സംഘത്തിന്‍െറ പരിപാടിയിലാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്‍െറ വിലക്ക് മറികടന്ന് അച്യുതാനന്ദന്‍ പങ്കെടുത്തത്.
നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മിച്ച വീടിന്‍െറ താക്കോല്‍ ദാനത്തിനും രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കുന്നതിനും വേണ്ടിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മാന്നാര്‍ സ്റ്റാര്‍ ജംങ്ഷനു സമീപം തയാറാക്കിയ വേദിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചപ്പോഴാണ് ജില്ലാ സെക്രട്ടേറിയറ്റ് വിലക്ക് പുറപ്പെടുവിച്ചത്. പ്രവര്‍ത്തകരോട് ചടങ്ങില്‍ പങ്കെടുക്കരുതെന്ന് മാന്നാര്‍ ഏരിയ കമ്മിറ്റിയും രേഖാമൂലം നിര്‍ദേശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.