You are Here : Home / News Plus

ജമ്മുവില്‍ കനത്ത മഴ

Text Size  

Story Dated: Monday, March 30, 2015 04:25 hrs UTC

ജമ്മുവില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടര്‍ന്ന് ത്സലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഞായറാഴ്ച മുഴുവന്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ത്സലം നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
ഞായറാഴ്ച രാത്രി ദക്ഷിണ കശ്മീരില്‍ ത്സലം നദിയിലെ ജല നിരപ്പ് 18.4 അടിയായി ഉയര്‍ന്നിരുന്നു. ഇത് 23 അടിയായി ഉയര്‍ന്നാല്‍ നദീ തീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മഴയില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നു ദിവസമായി ജമ്മുശ്രീനഗര്‍ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. പ്രദേശങ്ങത്തെ 40 ഓളം കെട്ടിടങ്ങള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. കുല്‍ഗാം, പുല്‍വാമ, ബാറാമുള്ള, കുപ്വാര, ഗാന്ധര്‍ബാല്‍,കാര്‍ഗില്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീനഗര്‍, പാംപൂര്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജീകരിച്ചു. പ്രായമായവരും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ താഴ്വരയില്‍ തയാറാക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

100 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ശ്രീനഗറില്‍ എത്തി. വെള്ളപ്പൊക്ക നിയന്ത്രണ ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയവരെല്ലാം എത്രയും പെട്ടെന്ന് ജോലിസ്ഥലങ്ങളില്‍ ഹാജരാകാനും നിര്‍ദേശം നല്‍കി. നഗരത്തിലെ പ്രധാന തെരുവുകളെല്ലാം വെള്ളം കയറികിടക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.