You are Here : Home / News Plus

യമനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി

Text Size  

Story Dated: Monday, March 30, 2015 04:34 hrs UTC

സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി. ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് കോര എന്നിവരാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ദോഹ വഴി ഖത്തര്‍ എയര്‍വേഴ്സിലാണ് ഇവര്‍ നാട്ടില്‍ എത്തിയത്.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സ്വന്തം ചെലവിലാണ് എത്തിയതെന്ന് ലിജോ പറഞ്ഞു. യമനിലെ സ്ഥിതി വളരെ മോശമാണ്. തലസ്ഥാനമായ സന്‍ആ വിമതരുടെ നിയന്ത്രണത്തിലാണ്. രാത്രിയിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്. മലയാളികളടക്കം ഇന്ത്യക്കാര്‍ ഭീതിയിലാണ്. എല്ലാവരും നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരാണെന്നും ലിജോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൂതികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും യമനിലുള്ളവരുടെ ബന്ധുക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജേക്കബ് കോര അറിയിച്ചു. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി നാട്ടില്‍ തിരിച്ചത്തെിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് റൂബന്‍ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.