കൊക്കെയ്ന്‍ കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഫാഷന്‍ ഡിസൈനര്‍ രേഷ്മ രംഗസ്വാമി, സഹസംവിധായക ബ്ലെസി സില്‍വസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ, സ്നേഹ ബാബു, ടിന്‍സി ബാബു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം.
ആഴ്ചയില്‍ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പിടണം. കൊച്ചി നഗരം വിടരുതെന്നും നിര്‍ദ്ദേശമുണ്ട്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ പോലീസ് ഇന്ന് രാവിലെ സെഷന്‍കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പോലീസ് ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍, 60 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കി.
Comments