You are Here : Home / News Plus

8.8 കോടി അംഗങ്ങള്‍; ബി.ജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി

Text Size  

Story Dated: Monday, March 30, 2015 07:28 hrs UTC

8.8 കോടി ജനങ്ങള്‍ അംഗത്വം എടുത്തതോടെ ബി ജെ പി ലോകത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയായി മാറി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലുമാസം നീണ്ടുനിന്ന 'ഡയല്‍ എ മെമ്പര്‍ഷിപ്പ്' പ്രചാരണം നാളെ അവസാനിക്കാനിരിക്കെ 8.6 കോടി അംഗങ്ങളുള്ള 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന'യെ പിന്തള്ളിയാണ് ബി ജെ പി ഒന്നാം സ്ഥാനത്തെത്തിയത്. 

ഒരുകോടി അംഗങ്ങള്‍ ബി ജെ പിയില്‍ അംഗത്വമെടുത്തത് എട്ട് ദിവസത്തിനുള്ളില്‍ ആണെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് ദിനേഷ് ശര്‍മ പറഞ്ഞു. 2017 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പിയുടെ മുന്നേറ്റത്തിന് തടയിടാന്‍ കോണ്‍ഗ്രസും ഓണ്‍ലൈന്‍ അംഗത്വ വിതരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. അംഗങ്ങളുടെ എണ്ണത്തില്ല, മികവിലാണ് കാര്യമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.