പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെതിരെ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ലോകായുക്തയില്‍ മൊഴി നല്കി. മന്ത്രിയുടെ സ്വത്ത് വിവരങ്ങളും ആദായനികുതി രേഖകളും പരിശോധിക്കണമെന്ന് അദ്ദേഹം ലോകായുക്ത മുമ്പാകെ ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനത്തിലെ ചെയര്‍മാനായി ഇബ്രാഹീം കുഞ്ഞ് നിയമിതനായകാലം മുതലുള്ള അദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ച രേഖകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഗഷേഷ് കുമാര്‍ ലോകായുക്തയെ അറിയിച്ചു.
Comments