You are Here : Home / News Plus

വി.എസ് പങ്കെടുത്ത പരിപാടിയില്‍ നേതാക്കള്‍ക്കെതിരെ നടപടി

Text Size  

Story Dated: Monday, March 30, 2015 07:58 hrs UTC

പാര്‍ട്ടി വിലക്ക് ലംഘിച്ചു വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ നടപടി. ഇന്നു ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.കടുത്ത വി.എസ് അനുകൂലികളായ സിപിഎം മാന്നാര്‍ ഏരിയാകമ്മിറ്റിയംഗം ജി.രാമകൃഷ്ണന്‍, ചെങ്ങന്നൂര്‍ ഏരിയാകമ്മിറ്റിയംഗം വി.കെ.വാസുദേവന്‍ എന്നിവര്‍ക്കെതിരെയാണു നടപടിയുണ്ടാകാന്‍ സാധ്യത.
മാന്നാറില്‍ നടന്ന ദേശാഭിമാനി സ്വയംസഹായസംഘം നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹാലയത്തിന്റെ താക്കോല്‍ദാനചടങ്ങിനു വി.എസിനെ കൊണ്ടുവരുന്നതില്‍ മുഖ്യപങ്ക് വഹിച്ചതും ഇവരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.