തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ. ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബാര്‍ കോഴ കേസില്‍ ബിജു രമേശ് മജിസ്ട്രേറ്റിന് തെളിവ് നല്കി.ജോസ് കെ. മാണിയുടെ ശബ്ദരേഖ അടക്കമുള്ള തെളിവുകളും കൈമാറിയതായി ബിജു രമേശ് പറഞ്ഞു. ബിജു രമേശിന്റെ 30 പേജോളം വരുന്ന സാക്ഷി മൊഴിയാണ് കോടതി രേഖപ്പെടുത്തിയത്.ശബ്ദരേഖയ്ക്ക് പുറമെ ദൃശ്യങ്ങള്‍, ഹാര്‍ഡ് ഡിസ്ക് തുടങ്ങിയവയും മന്ത്രിമാരുടെ പങ്ക് വ്യക്തമാക്കുന്ന രേഖകളും ബിജു രമേശ് കൈമാറി. കെ.എം മാണിയുടെ കാര്യത്തില്‍ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന് എക്സൈസ് മന്ത്രി മാധ്യമങ്ങളില്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇനി വെള്ളം കുടിക്കാന്‍ പോകുന്നത് എക്സൈസ് മന്ത്രിയാണെന്ന് ബിജു രമേശ് പറഞ്ഞു. രഹസ്യ മൊഴി നല്കിയ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജു രമേശ്.
Comments