You are Here : Home / News Plus

യെമനിലെ തുറമുഖങ്ങളുടെ നിയന്ത്രണം സൗദി നേതൃത്വത്തിലുള്ള സൈന്യത്തിന്‌

Text Size  

Story Dated: Tuesday, March 31, 2015 06:27 hrs UTC

സംഘര്‍ഷം രൂക്ഷമായ യെമനിലെ തുറമുഖങ്ങളുടെ നിയന്ത്രണം ഷിയ ഹൂതി വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈന്യം ഏറ്റെടുത്തു. രാജ്യത്തെ തുറമുഖങ്ങളില്‍ ഇപ്പോള്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായി എത്താനും മടങ്ങാനും കഴിയുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പ്രത്യേക സൈനിക നടപടിയിലൂടെയാണ് തുറമുഖങ്ങള്‍ സുരക്ഷിതമാക്കിയതെന്ന് സഖ്യസേനയുടെ വക്താവ് അഹമ്മദ് അല്‍ അസീരി വാര്‍ത്താ ഏജന്‍സിേേയാട് പറഞ്ഞു. 

യമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ളവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതോടെ എളുപ്പമായേക്കും. അതിനിടെ, സൗദിയുടെ നേതൃത്വത്തിലുള്ള സൈന്യത്തിനുനേരെ മിസൈല്‍ ആക്രമണം നടത്താനുള്ള വിമതരുടെ നീക്കം പരാജയപ്പെട്ടു. വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തുവെന്ന് സഖ്യസേന വ്യക്തമാക്കി. തുറമുഖ നഗരമായ ഏദനിലേക്ക് വിമതര്‍ കടക്കുന്നത് തടയാനുള്ള ശ്രമമാണ് സഖ്യസേന നടത്തുന്നത്. ഷിയ ഹൂതി വിമതരുടെ കൈവശം മാരക പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഉള്ളതെന്ന് സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.