You are Here : Home / News Plus

ബാര്‍ കേസ്; ഹൈക്കോടതി വിധി പറഞ്ഞു തുടങ്ങി

Text Size  

Story Dated: Tuesday, March 31, 2015 06:30 hrs UTC

ബാര്‍ ലൈസന്‍സ് കേസുകളില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി പറഞ്ഞു തുടങ്ങി. തുറന്ന കോടതിയില്‍ സ്‌റ്റെനോഗ്രാഫറെ വിളിച്ച് ജസ്റ്റിസ് കെ.ടി.ശങ്കരനാണ് വിധി പറഞ്ഞു കൊടുക്കുന്നത്. 

അഞ്ച് ബാച്ചുകളിലായി ഒരു കൂട്ടം പരാതികളാണ് കോടതി പരിശോധിച്ച് വിധി പറയുന്നത്. വിധി പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും വേണ്ടി വരും. ചിലപ്പോള്‍ നീണ്ടുപോയേക്കാം. വിധി പൂര്‍ത്തിയായാല്‍ മാത്രമേ ടെലിവിഷന്‍ ചാനലുകള്‍ക്കും മറ്റു മാധ്യമങ്ങള്‍ക്കും വിധി പുറത്തുവിടാവൂ എന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ബാബു മാത്യു പി ജോസഫാണ് ഡിവിഷന്‍ ബഞ്ചില്‍ ജസ്റ്റിസ് ശങ്കരനോടൊപ്പമുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.