തനിക്കെതിരെ ബാര്‍ ഉടമ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. പ്രതിപക്ഷത്തിന്‍െറ കരുവാണ് ബിജു രമേശെന്ന് ബാബു പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുമായി ബിജു ചര്‍ച്ച നടത്തി. തനിക്ക് പുതിയ ഊര്‍ജ്ജം ലഭിച്ചു എന്നാണ് ജനുവരി 30ന് വി.എസിനെ കണ്ടതിന് ശേഷം ബിജു പറഞ്ഞത്. ഇതിനിടയിലൂടെ വേറെ കളി നടക്കുകയാണ്. ഡിസംബര്‍ 15ന് സി.പി.എം എം.എല്‍.എയുടെ വീട്ടില്‍ പ്രതിപക്ഷ നേതാക്കള്‍ ബിജു രമേശുമായി ചര്‍ച്ച നടത്തി. സര്‍ക്കാറിനെ വലിച്ച് താഴെയിട്ടാല്‍ ബാറുകള്‍ തുറന്നുതരുമെന്ന് പ്രതിപക്ഷം വാഗ്ദാനം ചെയ്തു. മറ്റു മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ സി.പി.എം ആവശ്യപ്പെട്ടു. തന്നെ ശരിപ്പെടുത്തുമെന്ന് ബിജു മുമ്പ് പറഞ്ഞിരുന്നുവെന്നും ബാബു പറഞ്ഞു.
Comments