You are Here : Home / News Plus

മന്ത്രി ബാബുവിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് പിണറായി

Text Size  

Story Dated: Tuesday, March 31, 2015 07:25 hrs UTC

ബാര്‍ കോഴയില്‍ പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആരോപണവിധേയനായ എക്സൈ്സ് മന്ത്രി കെ. ബാബുവിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ബാര്‍ കോഴയില്‍ മന്ത്രി ബാബുവിന് കൂട്ടുകച്ചവടമാണ്. ബാര്‍ ഉടമകളില്‍ നിന്ന് മുഖ്യമന്ത്രിക്കു വേണ്ടിയും പണം വാങ്ങിയിട്ടുണ്ട്. കോഴ സംബന്ധിച്ച് ആധികാരികമായി പറയാന്‍ കഴിയുന്നയാള്‍ തന്നെയാണ് തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്തു വന്നിരിക്കുന്നത് കുറച്ചുതെളിവുകള്‍ മാത്രമാണ്. ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരാനുണ്ട്. രണ്ടു മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. അത് ആരെന്നു കൂടി അന്വേഷിക്കേണ്ടതുണ്ടെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.