You are Here : Home / News Plus

ബാറുകള്‍ ഇന്ന് രാത്രി തന്നെ അടച്ചു പൂട്ടുമെന്ന് മന്ത്രി ബാബു

Text Size  

Story Dated: Tuesday, March 31, 2015 05:20 hrs UTC

കൊച്ചി: കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ച നക്ഷത്ര ബാറുകള്‍ ഒഴികെയുള്ള മറ്റ് ബാറുകള്‍ ഇന്ന് രാത്രി 10.30ന് അടച്ചു പൂട്ടുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. മുമ്പ് 418 ബാറുകള്‍ അടച്ചുപൂട്ടിയിരുന്നു. പുതിയതായി 300 ബാറുകള്‍ കൂടി അടച്ചുപൂട്ടും. ഇതിനുള്ള നിര്‍ദേശം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിക്കഴിഞ്ഞു. അതേമസയം, ശുചിത്വ നിലവാരത്തിന്‍റെ അടിസ്ഥാനത്തില്‍ 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്ന ബാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കാം. മദ്യ നയം സംബന്ധിച്ച ഹൈകോടതി വിധി അഭിമാനകരമെന്നും സര്‍ക്കാര്‍ നയത്തിനുള്ള അംഗീകാരമാണണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി മദ്യലഭ്യത 90 ശതമാനം കുറയുന്ന അവസ്ഥ വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.