You are Here : Home / News Plus

ഹൈകോടതി വിധി ചരിത്രപ്രധാനവും അംഗീകാരവുമാണെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Tuesday, March 31, 2015 05:35 hrs UTC

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ഹൈകോടതി പുറപ്പെടുവിച്ച വിധി ചരിത്രപ്രധാനവും സര്‍ക്കാറിന്‍െറ മദ്യ നയത്തിനുള്ള അംഗീകാരവുമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. വ്യക്തിയെന്ന നിലയില്‍ തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന ദിവസമാണ് ഇന്നത്തേതെന്നും സുധീരന്‍ പറഞ്ഞു.
മദ്യവില്‍പനയും മദ്യ സേവയും മൗലികാവകാശമല്ലെന്നുള്ള വിധി ചരിത്രപ്രധാനമാണ്. കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ ശക്തമായി മുന്നേറാന്‍ വിധി കരുത്ത് പകരുമെന്നും സുധീരന്‍ പറഞ്ഞു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ പ്രഖ്യാപിത നയമാണ് മദ്യ വര്‍ജനവും മദ്യ നിരോധനവും. ജനനന്മ ലക്ഷ്യം വെച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന നയത്തിന് തുടക്കത്തില്‍ തിരിച്ചടിയേറ്റെങ്കിലും ഇതിനെയെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് ഹൈകോടതി വിധി വന്നിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.