കൊച്ചിയിലും കണ്ണൂരും വിമാനത്താവളങ്ങളോടനുബന്ധിച്ച് ഫ്രീസോണുകള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനാവശ്യമായ സഹായം ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലത്തെി കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പദ്ധതി തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അധികൃതരുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രിയുമായി തിങ്കളാഴ്ച മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ കേരളത്തില്‍ മൂന്ന് പദ്ധതികളില്‍കൂടി നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പദ്ധതികള്‍ തെരഞ്ഞെടുത്ത് അറിയിക്കാനും ആവശ്യപ്പെട്ടു.
Comments