ആഭ്യന്തര യുദ്ധം കൊടുംമ്പിരി കൊണ്ട യമനില്‍ നിന്ന് 344 ഇന്ത്യക്കാര്‍ അടക്കം 384 യാത്രക്കാരുമായി ആദ്യ കപ്പല്‍ യാത്ര തിരിച്ചു. ഏദന്‍ തുറമുഖത്തു നിന്നും ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സുമിത്ര എന്ന കപ്പലാണ് യാത്രതിരിച്ചത്. യാത്രക്കാരില്‍ 220 പുരുഷന്മാരും 101 വനിതകളും 28 കുട്ടികളും ഉള്‍പ്പെടുന്നു.
കപ്പലിലെ യാത്രക്കാരെ ജിബൂത്തിയില്‍ എത്തിക്കും. അവിടെ നിന്ന് വിമാനമാര്‍ഗം മുംബൈയിലും കൊച്ചിയിലും എത്തിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച രാത്രിയാണ് കപ്പലിന് ഏദന്‍ തുറമുഖത്തേക്ക് അനുമതി ലഭിച്ചത്. അപ്പോള്‍ തന്നെ യാത്രക്കാരുമായി തുറമുഖം വിട്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, മസ്കറ്റിലെത്തിയ ഇന്ത്യന്‍ വിമാനം ജിബൂത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ജിബൂത്തിലെത്തി.
Comments