You are Here : Home / News Plus

അനിശ്ചിതകാല ലോറി സമരം തുടങ്ങി

Text Size  

Story Dated: Wednesday, April 01, 2015 04:50 hrs UTC

വാളയാര്‍ ചെക്ക് പോസ്റ്റിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലോറി ഉടമകളുടെയും തൊഴിലാളികളുടെയും അനിശ്ചിതകാല സമരം തുടങ്ങി. പാലക്കാട് ജില്ലയിലെ ഏഴു ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് സമരം നടക്കുന്നത്. ചെക്ക് പോസ്റ്റില്‍ 10 കൗണ്ടറുകള്‍ സ്ഥാപിക്കണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.

സമരത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ചെക്ക് പോസ്റ്റുകള്‍ വഴിയുള്ള ചരക്കുനീക്കം പൂര്‍ണമായി നിലക്കും. സമര വിവരം അറിയാതെ എത്തിയ ഏഴോളം ലോറികള്‍ ചെക് പോസ്റ്റില്‍ കിടപ്പുണ്ട്. ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി), കേരള-തമിഴ്നാട് ലോറി ഓണേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, കേരള ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ എന്നീ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.