You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് മുതല്‍ അധികചാര്‍ജ്

Text Size  

Story Dated: Wednesday, April 01, 2015 04:52 hrs UTC

കെ.എസ്.ആര്‍.ടി.സി ബസില്‍ ബുധനാഴ്ച മുതല്‍ യാത്രക്കാരില്‍ നിന്ന് അധികചാര്‍ജ് ഈടാക്കും. ഇന്‍ഷുറന്‍സ് സെസിന്‍െറ പേരിലാണ് ചാര്‍ജ് വര്‍ധന. 14 രൂപ വരെയുള്ള ടിക്കറ്റിന് സെസ് നല്‍കേണ്ടതില്ല. 15 മുതല്‍ 24 രൂപ വരെ ഒരു രൂപ, 25 മുതല്‍ 49 വരെ രണ്ട് രൂപ, 50 രൂപ മുതല്‍ 74 രൂപ വരെ മൂന്ന് രൂപ, 75 മുതല്‍ 99 വരെ നാല് രൂപ, 100 രൂപ മുതല്‍ മുകളിലോട്ട് പത്ത് രൂപ നിരക്കിലാണ് സെസ് ഈടാക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി മുതലുള്ള എല്ലാ ബസുകളിലും ഇത് ബാധകമാണ്. ഇതോടെ ഒരേ സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സിയിലെ ഓര്‍ഡിനറിയിലും സ്വകാര്യ ബസുകളിലും വ്യത്യസ്ത നിരക്കിലാണ് ചാര്‍ജ് ഈടാക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.