You are Here : Home / News Plus

പട്ടിക്കാടിന് സമീപം ഗ്യാസ് ടാങ്കര്‍ലോറി മറിഞ്ഞു

Text Size  

Story Dated: Wednesday, April 01, 2015 08:14 hrs UTC

ദേശീയപാതയില്‍ തൃശ്ശൂരിനും പാലക്കാടിനും മധ്യേ പട്ടിക്കാടിന് സമീപം ഗ്യാസ് ടാങ്കര്‍ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. ചരക്ക് വാഹനങ്ങളെല്ലാം വഴിയരികിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്. ബസ്സുകള്‍ അടക്കമുള്ള മറ്റുവാഹനങ്ങള്‍ ദേശീയപാതയ്ക്ക് സമാന്തരമായ പഴയ ദേശീയപാതയിലൂടെ തിരിച്ചുവിട്ടു. കൊച്ചിയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോയ ടാങ്കര്‍ ലോറിയാണ് ബുധനാഴ്ച രാവിലെ മറിഞ്ഞത്. കൊച്ചി റിഫൈനറിയില്‍നിന്ന് വിദഗ്ദ്ധരെത്തി പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് നീക്കിയ ശേഷമെ അപകടത്തില്‍പ്പെട്ട വാഹനം റോഡില്‍നിന്ന് നീക്കാന്‍ കഴിയൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.