ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവച്ചു. ധാക്കയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാജിക്കാര്യം അറിയിച്ചത്. ലോകകപ്പ് വിജയികള്‍ക്ക് ട്രോഫി കൈമാറുവാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് രാജി. മെല്‍ബണില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന് ഐസിസി ചെയര്മാന് എന്‍.ശ്രീനിവാസനാണ് ലോകകപ്പ് കൈമാറിയത്. എന്നാല്‍ തനിക്കാണ് ലോകകപ്പ് കൈമാറാനുള്ള ഭരണഘടനാപരമായ അവകാശമെന്ന് കമാല്‍ പറയുന്നു.
കഴിഞ്ഞ ജനുവരിയില്‍ ഐസിസിയുടെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതിന് പ്രകാരം ലോകകപ്പ് വിജയികള്‍ക്ക് ട്രോഫി നല്‍കാനുള്ള അവകാശം പ്രസിഡന്റിനാണ്. എന്നാല്‍ ഈ അവകാശത്തെ ചെയര്മാന് നിഷേധിക്കുകയായിരുന്നെന്നും കമാല്‍ പറഞ്ഞു.
Comments