യമനില്‍ നിന്നെ ത്തിയ പൗരന്മാര്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തിയതായി സെന്‍ട്രല്‍ റെയില്‍വേ. മലയാളികള്‍ അടക്കമുള്ളവരെ സൗജന്യമായി നാട്ടിലെ ത്തിക്കും. ഇതിന് കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായി സെന്‍ട്രല്‍ ജനറല്‍ മാനേജര്‍ മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, യമനില്‍ നിന്ന് രക്ഷപ്പെട്ട മലയാളികളടങ്ങിയ പ്രവാസികളുമായി ആദ്യ വിമാനം പുലര്‍ച്ചെ രണ്ടോടെ കൊച്ചിയിലെ ത്തി. 17 തമിഴ്നാട് സ്വദേശികളും 151 മലയാളികളും അടക്കം 168 പേര് നെടുമ്പാശേരിയിലും 190 പേര് മുംബൈയിലും വിമാനമിറങ്ങി. ജിബൂട്ടിയില്‍ നിന്നു വ്യോമസേനാ വിമാനം സി 17 ഗ്ളോബ് മാസ്റ്ററിലാണ് ഇവര്‍ എത്തിയത്.
ഇവരെ സ്വദേശങ്ങളില്‍ എത്തിക്കാന്‍ രണ്ട് കെ.എസ്.ആര്.ടി.സി ബസുകള്‍ സംസ്ഥാന സര്‍ക്കാര്‍ എര്‍പ്പെടുത്തി.
Comments