You are Here : Home / News Plus

യെമനില്‍ നിന്ന് 358 പേര്‍ തിരിച്ചെത്തി

Text Size  

Story Dated: Thursday, April 02, 2015 05:57 hrs UTC

കലാപഭൂമിയായ യെമനില്‍ നിന്നും 358 ഇന്ത്യക്കാരുമായി രണ്ട് വ്യോമസേനാ വിമാനങ്ങള്‍ തിരിച്ചെത്തി. 168 പേരുമായി യെമന്റെ അയല്‍രാജ്യമായി ജിബൂട്ടിയില്‍ നിന്ന് പുറപ്പെട്ട ഗ്ലോബ്മാസ്റ്റര്‍ വിമാനം പുലര്‍ച്ചെ 1.40 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. 190 പേരുമായി യാത്ര തിരിച്ച രണ്ടാമത്തെ ഗ്ലോബ്മാസ്റ്റര്‍ സി 17 വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് മുംബൈ വിമാനത്താവളത്തിലുമെത്തി.

ഇന്ത്യന്‍ നാവിക വ്യോമസേനകളുടെ സഹായത്തോടെ യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് വിദേശകാര്യ സഹമന്ത്രി വി.കെ സിങാണ്. യെമനിലെ ഏദനില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ജിബൂട്ടിയിലെത്തിച്ചശേഷമാണ് ഇവരെ വിമാനമാര്‍ഗ്ഗം ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെത്തിച്ചവരില്‍ 206 പേരും മലയാളികളാണ്. 40 തമിഴ്‌നാട്ടുകാര്‍, 31 മഹാരാഷ്ട്രക്കാര്‍, 23 പശ്ചിമബംഗാളില്‍ നിന്നുള്ളവര്‍ 22 ഡല്‍ഹി നിവാസികള്‍ 15 കര്‍ണാടകക്കാര്‍, 13 ആന്ധ്രാ-തെലുങ്കാനയില്‍ നിന്നുള്ളവര്‍ എന്നിവരാണ് തിരിച്ചെത്തിയ മറ്റുള്ളവര്‍. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.