കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട വംശീയ അധിക്ഷേപ വിവാദം അവസാനിച്ചതായി ബി.ജെ.പി. കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വിശദീകരണവുമായി രംഗത്തെ ത്തിയത്. ഗിരിരാജ് സിങ്ങിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും രാം മാധവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സോണിയക്കെതിരായ വംശീയ അധിക്ഷേപത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഗിരിരാജ് സിങ്ങിന്‍െറ വസതിയായ വിത്തല്‍ ഭായ് പട്ടേല്‍ കെട്ടിട സമുച്ചയത്തിലേക്ക് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ക്കെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.
Comments