You are Here : Home / News Plus

കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Thursday, April 02, 2015 07:13 hrs UTC

ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ടാങ്മാര്‍ഗില്‍ സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരു ഗ്രാമീണനും ഒരു സൈനികനുമാണ് പരിക്കേറ്റത്. പോരാട്ടത്തിനിടെ തുടയില്‍ ബുള്ളറ്റ് തറച്ച ജവാനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്‍സൂര്‍ ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.