അട്ടപ്പാടി അദിവാസിമേഖലയില് കഞ്ചാവ് കൃഷി കണ്ടെത്തി. കടുക്മണ്ണ ആദിവാസി ഊരില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ മുക്കാലിത്തോടിന് പടിഞ്ഞാറുവശത്താണ് വന്‍തോതില്‍ കഞ്ചാവ് കൃഷിചെയ്തിരുന്നത്. നാല് മാസം പ്രായമായ നീലച്ചടയന്‍ ഇനത്തില്‍പ്പെട്ടതായിരുന്നു കഞ്ചാവ്. എക്സൈസ് ഇന്റലിജന്‍സ് വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഞ്ചാവ് വേട്ട.
130ഓളം തടങ്ങളിലായി രണ്ടും മൂന്നു ചെടികളാണ് നട്ടിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി.
Comments