You are Here : Home / News Plus

ലോറിസമരം ശക്തമാക്കുന്നു

Text Size  

Story Dated: Thursday, April 02, 2015 07:19 hrs UTC

ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വളിച്ച യോഗം ഉപേക്ഷിച്ചതോടെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ശക്തമാക്കാനൊരുങ്ങുന്നു. പാചക വാതക ടാങ്കറുകളും സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലോറി ഉടമകളുടെ യോഗം കോയമ്പത്തൂരില്‍ ചേരും.

സമരത്തിന്റെ ആദ്യദിവസം വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി 400ലധികം ചരക്കുലോറികള്‍ മാത്രമാണ് കേരളത്തിലെത്തിയത്. സാധാരണ ദിവസങ്ങളില്‍ 1500ലധികം ചരക്കുലോറികള്‍ എത്തുന്ന സ്ഥാനത്താണിത്. ലോറി ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം ഉപേക്ഷിക്കാന്‍ മണിക്കൂറുകള്‍ക്കകം സര്‍ക്കാര്‍ തീരുമാനിച്ചതാണ് ലോറിഉടമകളെ പ്രകോപിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.