കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കും. ചീഫ് സെക്രട്ടറി ജിജി തോംസണാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച ഉന്നതതലയോഗം ചേരും. റണ്‍വേയുടെ പുനര്‍നിര്‍മാണത്തിനായി വിമാനത്താവളം ഭാഗികമായി അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള ശേഷി റണ്‍വേക്കില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുനര്‍നിര്‍മാണത്തിനായി വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 54 വിള്ളലുകളാണ് റണ്‍വേയില്‍ കണ്ടെത്തിയത്.മേയ് ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുക.
Comments