You are Here : Home / News Plus

ബാര്‍കോഴ:അന്വേഷണസംഘത്തോട് എല്ലാം തുറന്നു പറയുമെന്ന് പിള്ള

Text Size  

Story Dated: Thursday, April 02, 2015 04:37 hrs UTC

തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തു പറയാത്ത കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷണസംഘത്തോട് തുറന്നു പറയുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. അന്വേഷണസംഘം അദ്ദേഹത്തിന്‍റെ ഓഫീസിലെ ത്തി മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ തനിക്കറിയാമെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു. ഇതിനാലാണ് അദ്ദേഹത്തിന്‍്റെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
കൂടാതെ മാണിക്കെതിരെ നിയമനടപടികള്‍ തുടരണമെന്ന് ബാലക്ൃഷണപിള്ള ബിജു രമേശിനോട് ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം നേരത്തേ പുറത്തുവന്നിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.