You are Here : Home / News Plus

ബാര്‍കോഴ:കുറ്റപത്രം വരാതിരിക്കാന്‍ മാണി ശ്രമിക്കുന്നുവെന്ന് വി.എസ്

Text Size  

Story Dated: Thursday, April 02, 2015 04:42 hrs UTC

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കുറ്റപത്രം വരാതിരിക്കാന്‍ ധനമന്ത്രി കെ.എം മാണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മന്ത്രി കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത വിജിലന്‍സിന്‍െറ ഇരട്ടത്താപ്പ് ഉപയോഗിച്ചാണ് മാണിയുടെ വിലപേശല്‍. വിജിലന്‍സിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വന്ധ്യംകരിച്ചു. ബാര്‍ കോഴയില്‍ കുറ്റപത്രം നല്‍കാതെ സര്‍ക്കാരിന് നിരുപാധികം വഴങ്ങി വിജിലന്‍സ് അപഹാസ്യരാവുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.
സത്യസന്ധരെന്ന് പേരുകേട്ട ഉദ്യോഗസ്ഥര്‍ യു.ഡി.എഫ് സര്‍ക്കാരിന്‍െറ കാലത്ത് പത്തിമടക്കി തീരുമാനമെടുക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. മൂന്ന് മന്ത്രിമാര്‍ക്കെതിരെ കോഴ ആരോപണത്തില്‍ തെളിവുണ്ടായിട്ടും അന്വേഷണം വേണ്ടെന്ന വിജിലന്‍സിന്‍െറ നിലപാട് തീരാകളങ്കമാണെന്നും വി.എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.