You are Here : Home / News Plus

രാജ്യസഭാ സീറ്റ്; ലീഗ് പ്രവര്‍ത്തക സമിതി ഇന്ന്

Text Size  

Story Dated: Friday, April 03, 2015 04:22 hrs UTC

രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയം ലീഗില്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം വെള്ളിയാഴ്ച കോഴിക്കോട്ട് ചേരുന്നു. നേതാക്കള്‍ക്കിടയിലെ കടുത്ത വിഭാഗീയത കാരണമാണ് കോണ്‍ഗ്രസും സി.പി.എമ്മും സ്ഥാനാര്‍ഥികളെ ആഴ്ചകള്‍ക്കുമുമ്പേ പ്രഖ്യാപിച്ചിട്ടും ലീഗിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോകുന്നത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സംസ്ഥാന സെക്രട്ടറി പി.വി. അബ്ദുല്‍ വഹാബ് ഇവരിലാരെ സ്ഥാനാര്‍ഥിയാക്കണമെന്നതിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. മജീദിനുവേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടിയും വഹാബിനുവേണ്ടി ഇ. അഹമ്മദും ചരടുവലികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനാല്‍ വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കുഴക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തകസമിതി ഹിതമറിയാന്‍ വെള്ളിയാഴ്ച യോഗം ചേരുന്നത്. ഉച്ചക്ക് മൂന്നിന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.