സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്ഥയാണുള്ളതെന്ന് നടന് സുരേഷ്ഗോപി പറഞ്ഞു. ഈ അവസ്ഥയില്‍ ഗൃഹനാഥന്മാരായ അഛന്‍മാരോടൊപ്പം പല മാമന്മാരും വീട്ടിലെത്തി മദ്യപാനം തുടങ്ങും. ഇത് വീട്ടിലെ പെണ്‍കുട്ടികളുടെ സുരക്ഷയെ എത്രമാത്രം ബാധിക്കുമെന്ന് ആഭ്യന്തരവകുപ്പ് സര്‍വേ നടത്തണം- അദ്ദേഹം പറഞ്ഞു.
എന്നാല്‍ താന്‍ സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരല്ലെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു. സേവാ ഭാരതി ബാലികാസദനത്തിന്റെ പുതിയ മന്ദ്ിരം കോഴിക്കോട് ചെറുവറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments