You are Here : Home / News Plus

ജഡ്ജിമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കുര്യന്‍ ജോസഫ്.

Text Size  

Story Dated: Friday, April 03, 2015 06:38 hrs UTC

 ദുഖവെള്ളി ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിളിച്ചു ചേര്‍ത്ത ജഡ്ജിമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ്. താന്‍ ഒരു മതവിശ്വാസിയാണെന്നും ഈ ദിവസം കേരളത്തില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാണിച്ച് അദ്ദേഹം ചീഫ് ജസ്റ്റിസിന് കത്തയച്ചു. വ്യക്തികളേക്കാള്‍ വലുതാണ് സ്ഥാപനമെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു നല്‍കിയ മറുപടിയില്‍ പറയുന്നു.

മതപരമായി പ്രാധാന്യമുള്ള ദിവസങ്ങളില്‍ ഇത്തരത്തില്‍ യോഗം വിളിക്കരുതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് നല്‍കിയ കത്തില്‍ പറയുന്നു. ഹോളി, ദസറ തുടങ്ങിയ ദിവസങ്ങളില്‍ ഇത്തരത്തില്‍ യോഗം വിളിക്കാന്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.