You are Here : Home / News Plus

ഇന്ത്യന്‍ ദമ്പതിമാര്‍ ശ്രിലങ്കയില്‍ മരിച്ച നിലയില്‍

Text Size  

Story Dated: Friday, April 03, 2015 07:25 hrs UTC

ഇന്ത്യക്കാരായ ദമ്പതിമാരെ ശ്രിലങ്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീലങ്കയിലെ ഒരു ഹോട്ടലിലാണ് ഇവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ശ്രീലങ്കന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

30നും 35നുമിടയില്‍ പ്രായം തോന്നിക്കുന്ന ഇവര്‍ മാര്‍ച്ച് 27 മുതല്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാധമിക നിഗമനം. ബുധനാഴ്ച്ച മുതല്‍ ഇരുവരും മുറിക്ക് പുറത്ത് വരാത്തത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ഉടമ അറിയച്ചതനുസരിച്ച് പോലീസ് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചതായി കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.