കെനിയയിലെ ഗരിസ യൂണിവേഴ്സിറ്റി കോളജ് കാമ്പസില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 147 ആയി. പരിക്കേറ്റ 79 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദികള്‍ ബന്ദിയാക്കിയിരുന്ന അഞ്ഞൂറിലധികം വിദ്യാര്‍ഥികളെ സൈന്യം മോചിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സൊമാലിയന്‍ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പായ അല്‍-ഷബാബാണ് ആക്രമണത്തിനു പിന്നില്‍. വ്യാഴാഴ്ച പുലര്‍ച്ചയോടെ സൈന്യവും-തീവ്രവാദികളും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ രാത്രി ഏഴോടെയാണ് അവസാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. നാലു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു. കോളജ് കാമ്പസിലെ ഹോസ്റ്റല്‍ ഡോര്‍മിറ്ററിയില്‍ വിദ്യാര്‍ഥികള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ തീവ്രവാദികള്‍ വെടിവയ്പ് നടത്തുകയായിരുന്നു.
Comments