മലപ്പുറം: മുസ് ലിം ലീഗിന്‍െറ രാജ്യസഭാ സീറ്റില്‍ തീരുമാനം വരാനിരിക്കെ പാര്‍ട്ടിയുടെ പ്രമുഖ നേതാവും പാണക്കാട് തങ്ങളുടെ ഇളയ പുത്രനുമായ മുനവ്വറലി ശിഹാബ് തങ്ങള്‍ പി.വി അബ്ദുല്‍ വഹാബിനെതിരെ പരസ്യമായി രംഗത്തു വന്നു. വഹാബും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും രാജ്യസഭാ സീറ്റിന് അവകാശ വാദം ഉന്നയിച്ച സാഹചര്യത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി കോഴിക്കോട് ലീഗ് ഹൗസില്‍ മൂന്ന് മണിക്ക് യോഗം ചേരാനിരിക്കെയാണ് ഒരു മണിക്കൂര്‍ മുമ്പ് തന്‍െറ ഫേസ്ബുക്ക് പേജിലൂടെ വഹാബിനെതിരെ മുനവ്വറലി വെടിപൊട്ടിച്ചത്. ഇത് വിവാദമായപ്പോള്‍ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.
നേരത്തേ വഹാബിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ തന്‍െറ പിതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ഏറെ വിഷമം ഉണ്ടായിരുന്നെന്നും അത് വേണ്ടിയിരുന്നില്ല എന്ന് അദ്ദേഹം പല തവണ പറഞ്ഞതായുമാണ് മുനവ്വറലി വെളിപ്പെടുത്തിയത്.
സേവന പാരമ്പര്യവും അച്ചടക്കവും ഉള്ള പാര്‍ട്ടി നേതാക്കള്‍ക്ക് കൊടുക്കേണ്ട ഒരു പദവിയാണ് രാജ്യസഭാ സീറ്റ് എന്നതാണ് ലീഗ് പ്രവര്‍ത്തകരുടെ പൊതു വികാരമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments