You are Here : Home / News Plus

വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ കണ്ടതിനെ തുടര്‍ന്ന് സ്മൃതി ഇറാനി പരാതി നല്‍കി

Text Size  

Story Dated: Friday, April 03, 2015 03:36 hrs UTC

പനജി: പ്രമുഖ വസ്ത്രാലയമായ ഫാബ് ഇന്ത്യക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാതി. സ്ഥാപനത്തിലെ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ഗോവയില്‍ അവധിയിലുള്ള സ്മൃതി കാന്‍ഡൊലിമിലെ ഫാബ് ഇന്ത്യയിലേക്ക് ഷോപ്പിങ്ങിന് പോയതായിരുന്നു. വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ കണ്ട ഉടന്‍ തന്നെ ഭര്‍ത്താവ് സുബിന്‍ ഇറാനിയെ സ്മൃതി വിവരമറിയിച്ചു. ഇതിന് ശേഷം ബി.ജെ.പിയുടെ പ്രാദേശിക നേതാവായ മൈകല്‍ ലോബോയെ വിളിച്ച് സ്മൃതി കാര്യമറിയിക്കുകയായിരുന്നു. പെട്ടെന്ന് കാണാത്ത രീതിയിലായിരുന്നു ക്യാമറ ട്രയല്‍ റൂമില്‍ ഘടിപ്പിച്ചതെന്ന് ലോബോ പറഞ്ഞു.
ക്യാമറ ആരാണ് ഘടിപ്പിച്ചതെന്നും എത്ര കാലം അത് റൂമിലുണ്ടായിരുന്നു എന്നും പൊലീസ് അന്വേഷിക്കുകയാണ്. നാലുമാസമായി ക്യാമറയില്‍ ദൃശ്യം പകര്‍ത്തുന്നുണ്ടെന്നും ഇത് ഒരാള്‍ സ്ഥിരമായി കാണുന്നുണ്ടെന്നുമാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ ത്തിയ പൊലീസ് ക്യാമറകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.