രാജ്യസഭ സ്ഥാനാര്‍ഥി മജീദ് ആകുമെന്ന് സൂചന;പ്രഖ്യാപനം നാളെ
Text Size
Story Dated: Friday, April 03, 2015 04:47 hrs UTC
കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആകുമെന്ന് സൂചന. ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ മജീദിനെ സ്ഥാനാര്‍ഥി ആക്കണമെന്ന അഭിപ്രായത്തിനു മുന്‍തൂക്കം ലഭിച്ചതായാണ് വിവരം. മുന്‍ കാലങ്ങളിലെ പോലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. ശനിയാഴ്ച അദ്ദേഹം പാണക്കാട്ടു തീരുമാനം പ്രഖ്യാപിക്കും.കെ.പി.എ മജീദും പി.വി അബ്ദുല്‍ വഹാബുമാണ് രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ കൂടുതല്‍ പിന്തുണ മജീദിനാണ് ലഭിച്ചത്. വഹാബ് മുന്‍പ് ഒരു തവണ രാജ്യസഭാംഗം ആയതിനാല്‍ അദ്ദേഹത്തെ വീണ്ടും പരിഗണിക്കേണ്ടെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. ലീഗിന്റെ 14 ജില്ലാ പ്രസിഡന്്റുമാരോടും ഇക്കാര്യത്തില്‍ ഹൈദരലി തങ്ങള്‍ അഭിപ്രായം ആരാഞ്ഞു. പാര്‍ട്ടി പാരമ്പര്യത്തിനും പാര്‍ട്ടിയിലെ സജീവതക്കും ആണ് മുന്‍ഗണന നല്‍കേണ്ടത് എന്നായിരുന്നു കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണ മജീദിനായതിനാല് പാര്‍ട്ടിയില്‍ കൂടുതല്‍ പേര് ആ നിലപാടിനൊപ്പമായിരുന്നു. പ്രവര്‍ത്തക സമിതി യോഗം ചേരുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് മുനവ്വറലി ശിഹാബ് തങ്ങള്‍ വഹാബിനെതിരെ ഫേസ് ബുക്കില്‍ അഭിപ്രായം എഴുതിയതോടെ കാറ്റു മജീദിന് അനുകൂലമാണെന്ന് ഉറപ്പായിരുന്നു.
Comments